ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമം: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഇടുക്കി: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ച മൂന്ന് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആലുവ തായക്കാട്ടുകര സ്വദേശികളായ എം. ഷാമില്‍, അഹമ്മദ് കബീര്‍, ഷാറൂഖ് സലീം എന്നിവരാണ് കുമളി ചെക്ക് പോസ്റ്റില്‍ അറസ്റ്റിലായിരിക്കുന്നത്.

യുവാക്കള്‍ വന്ന കാര്‍ പരിശോധിച്ചപ്പോഴാണ് അരക്കിലോയോളം വരുന്ന ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് കവറിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഇവര്‍ സഞ്ചരിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ കമ്പത്തു നിന്ന് 50,000 രൂപ മുടക്കിയാണ് ഹാഷിഷ് ഓയില്‍ വാങ്ങിയതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

KCN

more recommended stories