ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

കാസര്‍കോട് : മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ളയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. മുസ്ലിം ലീഗ് സംസഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എം.പി, ഇടി മുഹമ്മദ് എം.പി, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യൂത്ത ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ അനുശോച്ചിച്ചു.

സമസ്തയുടെയുടെയും പോഷക സംഘടനയുടെയും പ്രവര്‍ത്തനത്തില്‍ ശക്തമായി ഇടപ്പെടുകയും മഹല്ല് തലങ്ങളില്‍ സമസ്തയുടെ പ്രവര്‍ത്കതനം വ്യാപിക്കുന്നതില്‍ നല്ല നിലയില്‍ ഇടപ്പെട്ട നേതാവിനെയാണ് നഷ്ട്ടപ്പെട്ടതന്ന് സമസ്ത കേരള മുസ്ലിം എംപ്ലോയീസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ജനറല്‍ സെക്രട്ടറി സിറാജുദ്ധീന്‍ ഖാസി ലൈന്‍, മണ്ഡലം പ്രസിഡന്റ് ശമീര്‍ തെക്കില്‍, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പ റഞ്ഞു. സമസ്തയെയും സഹപ്രസ്ഥാനങ്ങളെയും നയിച്ച പ്രമുഖ നായിരുന്നു അദ്ദേഹം. മതരാഷ്ട്രീയ രംഗങ്ങളില്‍ അദ്ദേഹത്തിന്റെ വിയോഗം പരിഹരിക്കാനാവാത്ത നഷ്ടമാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു

KCN

more recommended stories