മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി

കാസര്‍കോട് : പെരിയ മഹാത്മാ ബഡ്സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി. കാസര്‍കോട് റോട്ടറി ക്ലബ്, ജില്ലാ ഫുട്ബോള്‍ അസ്സോസിഷന്‍, പെരിയ റെഡ് സ്റ്റാര്‍ ക്ലബ്ബ് എന്നിവര്‍ മംഗലാപുരം യേനപോയ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബഡ്സ് സ്‌കൂളില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നു പ്രിന്‍സിപ്പാള്‍ ദീപ പേരൂര്‍ പറഞ്ഞു. ഇരുന്നൂറില്‍ പരം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മൊയോലത്തെ കൃഷ്ണന്‍- ലതിക ദമ്പതികളുടെ മകന്‍ അനിരുദ്ധ് കൃഷ്ണനെ പരിശോധിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. യേനപോയ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലെ ഇരുപതോളം ഡോക്ടര്‍മാരും നഴ്‌സമാരുംമാണ് ക്യാമ്പിനു നേതൃത്വം നല്‍കിയത്. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി സി ആസിഫ്, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ അഡ്വ. കെ ജി അനില്‍, പ്രസിഡന്റ് പി വി ഗോകുല്‍ ചന്ദ്രബാബു, സെക്രട്ടറി അശോകന്‍ കുണിയേരി, പി ഇന്ദിര, ടി വി കരിയന്‍, മുസ്തഫ പാറപ്പള്ളി, അബ്ദുല്‍ ലത്തീഫ്, സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബഡ്സ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ദീപ പേരൂര്‍ സ്വാഗതവും പി ടി എ വൈസ് പ്രസിഡണ്ട് ചന്ദ്രവതി നന്ദിയും പറഞ്ഞു.

KCN

more recommended stories