മൊബൈല്‍ ആപ്പിലൂടെ സര്‍ക്കാര്‍ ധനസഹായങ്ങളറിയാം

തിരുവനന്തപുരം : ധനസഹായങ്ങള്‍ സാധാരണക്കാരുടെ വിരല്‍ തുമ്പിലെത്തിക്കുകയാണ് സര്‍ക്കാര്‍ തണല്‍ എന്ന പദ്ധതിയിലൂടെ. പുതിയ പദ്ധതി അനുസരിച്ച് സര്‍ക്കാരിന്റെ ധന സഹായങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ അറിയാന്‍ സാധിക്കുന്നു. തണല്‍ എന്ന മൊബൈല്‍ ആപ്പിള്‍ സര്‍ക്കാരിന്റെ എല്ലാ ധനസഹായ പദ്ധതികളും അറിയാന്‍ സാധിക്കുന്നു. ഈ പദ്ധതി സാധാരണക്കാര്‍ക്ക് വലിയ സഹായകമാകും എന്ന കാര്യത്തില്‍ സംശയമില്ല. ആപ്പ് വഴി വ്യക്തിഗത പ്രൊഫൈല്‍ നിര്‍മ്മിക്കുവാനും ഇതുവഴി ഓരോരുത്തര്‍ക്കും അര്‍ഹമായ സര്‍ക്കാര്‍ സഹായങ്ങളും അറിയാന്‍ സാധിക്കുന്നു. ജനപ്രതിനിധികള്‍, അംഗനവാടി അധ്യാപകര്‍, ആശാവര്‍ക്കര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരിലൂടെ അര്‍ഹരായവര്‍ക്ക് സര്‍ക്കാരിന്റെ ധനക്ഷമ പദ്ധതികള്‍ വേഗത്തിലാക്കാനും സാധിക്കും. യുവ സംരംഭകന്‍ വരുണ്‍ ചന്ദ്രന്റെ നേതൃത്വത്തിലാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥികളായ സഞ്ജുവും, അഖിലുമാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്. തണല്‍ വിദ്യാര്‍ത്ഥി സംരംഭകരുടെ കഴിവ് പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വികസിപ്പിച്ചെടുത്തത്.

KCN

more recommended stories