യുഎഇയില്‍ വീണ്ടും മലയാളിക്ക് കോടികള്‍ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ആണ് ഒരിക്കല്‍ കൂടി മലയാളിക്ക് കോടികള്‍ സമ്മാനമായി ലഭിച്ചത്.

കുണ്ടറ സ്വദേശി വാഴപ്പള്ളി യോഹന്നാന്‍ സൈമണ്‍ എന്നയാള്‍ക്കാണ് അബുദാബി ബിഗ് ടിക്കറ്റ് റാഫിളില്‍ പത്തു മില്ല്യന്‍ ദിര്‍ഹം (ഏതാണ്ട് പതിനെട്ടേ മുക്കാല്‍ കോടി രൂപ) സമ്മാനം അടിച്ചത്.

അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെയായിരുന്നു നറുക്കെടുപ്പ്. കിസൈസില്‍ സാസ്‌കോ ഫര്‍ണിച്ചര്‍ ഡയറക്ടറാണ് യോഹന്നാന്‍. ഓണ്‍ലൈന്‍ വഴി യോഹന്നാന്‍ വാങ്ങിയ 041614 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് സമ്മാനം.

ജൂലൈ എട്ടിന് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്.

KCN

more recommended stories