അമ്മയേയും മകളേയും വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുട്ടനാട്: അമ്മയേയും മകളേയും വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുമുടി പൊങ്ങ ചെമ്മങ്ങാട് സ്വദേശി സിബിച്ചന്റെ ഭാര്യ ജോളി (47), മകള്‍ സിജി (20) എന്നിവരാണ് മരിച്ചത്. ഇരുവരേയും പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

പാടത്ത് മീന്‍പിടിക്കുന്നതിനായി വലയിട്ടിരുന്നു. ഇതില്‍ നിന്നും മീനെടുക്കുന്നതിനായി ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടതാകാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അമ്മയുടെ മൃതദേഹം പാടശേഖരത്തില്‍ വീടിനോട് ചേര്‍ന്നും മകളുടേത് അഞ്ച് മീറ്ററോളം അകലെയുമായിട്ടാണ് കണ്ടെത്തിയത്.

പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കെ.ജെ. ചാക്കോ ചങ്ങനാശ്ശേരിയില്‍ പെട്രോള്‍ പമ്പില്‍ ജീവനക്കാരനാണ്.

KCN

more recommended stories