ദുരിതമനുഭവിക്കുന്നവര്‍ക്ക് കാസര്‍കോട് റോട്ടറി ക്ലബിന്റെ കൈസഹായം

കാസര്‍കോട് : പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കാസര്‍കോട് റോട്ടറി ക്ലബിന്റെ കൈസഹായം. 1,50, 000 രൂപ വിലയുടെ വിവിധ തുണിത്തരങ്ങള്‍, ബിസ്‌കറ്റുകള്‍, മരുന്നുകള്‍, സാനിറ്ററി നാപ്കിന്‍, സോപ്പുകള്‍, ടൂത്ത് പേസ്റ്റുകള്‍, ടൂത്ത് ബ്രഷുകള്‍, ചെരിപ്പുകള്‍, ലൈറ്ററുകള്‍ അടക്കമുളള അവശ്യ സാധനങ്ങള്‍ കാസര്‍കോട് ഗവ. കോളേജില്‍ ജില്ല ഭരണകൂടത്തിന് കൈമാറി. റോട്ടറി ക്ലബ് പ്രസിഡന്റ് പി വി ഗോകുല്‍ ചന്ദ്രബാബു. ഡോ. ഹരികൃഷ്ണന്‍ നമ്പ്യാര്‍, ജയ്‌സന്‍ ജേക്കബ്, എം കെ രാധാകൃഷ്ണന്‍, നരേന്ദ്രന്‍, ഗൗതം ഭക്ത, ഗംഗാധരന്‍ നായര്‍, അശോകന്‍ കുണിയേരി എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories