നടന്‍ കെടിസി അബ്ദുല്ല അന്തരിച്ചു

കോഴിക്കോട്: നടന്‍ കെടിസി അബ്ദുള്ള (82) അന്തരിച്ചു.സിനിമ-നാടക രംഗത്ത് സജീവസാന്നിധ്യമായിരുന്ന അദ്ദേഹം കോഴിക്കോട് പി.വി എസ് ആശുപത്രിയിലായിരുന്നു അന്തരിച്ചത്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും. കോഴിക്കോട് പന്ന്യങ്കര സ്വദേശിയാണ് അബ്ദുള്ള. ഡ്രൈവര്‍ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936-ല്‍ പാളയം കിഴക്കെക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചത്.

1977ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അബദുള്ള അഭിനയ രംഗത്തെത്തുന്നത്. 35-ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഷാനു സമദ് സംവിധാനം ചെയ്യുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം.

1959-ലാണ് കെ. അബ്ദുള്ള കെ.ടി.സിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അതോടെയാണ് കെ.ടി.സി അബ്ദുള്ള എന്ന് പേര് വന്നത്. നാടകങ്ങളിലൂടെയാണ് അബ്ദുള്ള അഭിനയ രംഗത്തെത്തുന്നത്. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റും ആയിരുന്നു അബ്ദുള്ള.

KCN

more recommended stories