നിര്‍ദ്ധരരായ അന്‍പതോളം കുട്ടികള്‍ക്ക് സ്‌ക്കൂള്‍ കിറ്റുകള്‍ കൈമാറി

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ പതിനാലാം വാര്‍ഡ് എസ് ഡി പി ഐ കമ്മിറ്റിയും ഇസാന്‍ ഗ്രൂപ്പ് ബാഗ്ലൂരും സംയുക്തമായി നിര്‍ദ്ധരരായ അന്‍പതോളം കുട്ടികള്‍ക്ക് സ്‌ക്കൂള്‍ കിറ്റുകള്‍ നല്‍കി. ഇസാന്‍ ഗ്രൂപ്പും എസ് ഡി പി ഐയും സംയുക്തമായി ഇത് രണ്ടാമത്തെ വര്‍ഷമാണ് വിദ്യാര്‍ഥികള്‍ക്ക് പഠന ഉപകരണങ്ങള്‍ നല്‍കുന്നത്.

സ്‌ക്കൂള്‍ കിറ്റുകള്‍ ഇസ്ഹാഖ് കുന്നില്‍ റിയാസ് കുന്നിലിന് കൈമാറി ഉദ്ഘാടനം ചെയ്തു. ശെരീഫ് കല്ലങ്കൈ, ഖലീല്‍ കല്ലങ്കൈ, മുസ്താഖ് കുന്നില്‍, നൗഫല്‍ കുന്നില്‍, സര്‍ബാസ് കുന്നില്‍ ഷഫീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ദിച്ചു.

KCN

more recommended stories