മികച്ച ഓപ്പണിങ് കൂട്ടുകെട്ടുമായി രാഹുലും രോഹിതും; ലോര്‍ഡ്‌സില്‍ ഇരുവരും ചേര്‍ന്ന് തകര്‍ത്തത് 69 വര്‍ഷം മുന്‍പത്തെ റെക്കോര്‍ഡ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുമായി മികച്ച പ്രകടനം നടത്തിയ ഇന്ത്യയുടെ ഓപ്പണര്‍മാരായ കെ എല്‍ രാഹുലിനും രോഹിത് ശര്‍മയ്ക്കും സ്വന്തമായത് ഒരു അപൂര്‍വനേട്ടം. 1952 നു ശേഷം ലോര്‍ഡ്‌സില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്ന ഓപ്പണിങ് സഖ്യമെന്ന നേട്ടമാണ് ഇരുവര്‍ക്കും സ്വന്തമായത്

ഓപ്പണിങ് വിക്കറ്റില്‍ രാഹുലും രോഹിതും ചേര്‍ന്ന് ഇംഗ്ലണ്ടിനെതിരെ 126 റണ്‍സാണ് നേടിയത്. 1952 ല്‍ ഇന്ത്യയുടെ വിനു മങ്കാദും പങ്കജ് റോയും ചേര്‍ന്ന് ലോര്‍ഡ്‌സില്‍ നേടിയ 106 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഇതിനു മുന്‍പത്തെ ഇന്ത്യന്‍ ഓപ്പണിങ് സഖ്യത്തിന്റെ സെഞ്ചുറി കൂട്ടുകെട്ട്. ഈ 69 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് രോഹിതും രാഹുലും ചേര്‍ന്ന് തകര്‍ത്തത്. ഇതുകൂടാതെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത് ലോര്‍ഡ്‌സില്‍ ഒരു ടീം നേടുന്ന ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡും രോഹിത്തും രാഹുലും സ്വന്തമാക്കി. 2008ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി അലിസ്റ്റര്‍ കുക്കും അന്‍ഡ്ര്യു സ്‌ട്രോസും ചേര്‍ന്ന് 114 റണ്‍സ് നേടിയതായിരുന്നു ഇതിന് മുമ്ബത്തെ ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 83 റണ്‍സെടുത്ത രോഹിത് ശര്‍മ്മ പുറത്തായെങ്കിലും 127 റണ്‍സ് സെഞ്ചുറി പ്രകടനവുമായി കെ എല്‍ രാഹുല്‍ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്‌ബോള്‍ ക്രീസിലുണ്ട്. ടെസ്റ്റില്‍ രാഹുലിന്റെ ആറാം സെഞ്ചുറി നേട്ടമാണിത്.

KCN

more recommended stories