മോഹന്‍ലാലിന്റെ ബ്രോ ഡാഡി

ലൂസിഫറി’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പേരിലും താരനിര്‍ണ്ണയത്തിലും കൗതുകവുമായി പ്രഖ്യാപിക്കപ്പെട്ട ‘ബ്രോ ഡാഡി’. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് അഭിനയിക്കുന്നുമുണ്ട്. ചിത്രത്തിലെ പൃഥ്വിയുടേതടക്കമുള്ള ക്യാരക്റ്റര്‍ ലുക്കുകള്‍ നേരത്തേ പുറത്തെത്തിയിരുന്നെങ്കിലും മോഹന്‍ലാലിന്റേത് അണിയറക്കാര്‍ പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ ആദ്യമായി മോഹന്‍ലാലിന്റെ ഒരു ലൊക്കേഷന്‍ ചിത്രം പങ്കുവച്ചിരിക്കുകയാണ് അണിയറക്കാര്‍. മുണ്ടും ജൂബയുമാണ് പുറത്തെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ വേഷം.

മോഹന്‍ലാലിനൊപ്പം കഥാപാത്രത്തിന്റെ ലുക്കില്‍ പൃഥ്വിയും അമ്മ മല്ലിക സുകുമാരനുമുണ്ട്. മല്ലികയും ഒരു പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിനെയും അമ്മയെയും ഒരു ഫ്രെയ്മില്‍ കണ്ട് സംവിധാനം ചെയ്യുന്നതിന്റെ ആവേശത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞിരുന്നു. നിലവില്‍ ഹൈദരാബാദില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

KCN

more recommended stories