പ്രധാനമന്ത്രി കേദാര്‍നാഥില്‍; പുനര്‍നിര്‍മ്മിച്ച ശങ്കരാചാര്യ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചു

ഡെറാഡൂണ്‍: കേദാര്‍നാഥിലെ പുനര്‍നിര്‍മ്മിച്ച ആദി ശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 12 അടി ഉയരമുള്ളതാണ് പുനര്‍നിര്‍മ്മിച്ച പ്രതിമ. 2013 ലെ ഉത്തരാഖണ്ഡ് പ്രളയത്തിലാണ് ആദി ശങ്കരാചാര്യരുടെ സമാധി തകര്‍ന്നത്. ഉത്തരാഖണ്ഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിക്കും. കേദാര്‍നാഥ് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകം നടത്തി പ്രാര്‍ത്ഥിച്ചു.

കേദാര്‍നാഥില്‍ ശങ്കരാചാര്യരുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തപ്പോള്‍ ജന്മസ്ഥലമായ കാലടിയിലും ചടങ്ങുകള്‍ നടന്നു. ആദി ശങ്കരാചാര്യ ജന്മഭൂമി ക്ഷേത്രത്തില്‍ നടന്ന മഹാസമ്മേളനം കേന്ദ്ര സാംസ്‌കാരിക മന്ത്രി കിഷന്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെപ്പം ശ്രീ ശങ്കരാചാര്യ ജന്മക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയശേഷം ആയിരുന്നു ചടങ്ങുകള്‍. ഭാരതത്തിലെ ആദ്യ സംസ്‌കാരിക പരിഷ്‌കര്‍ത്താവ് ശ്രീ ശങ്കരാചാര്യന്‍ ആണെന്ന് മന്ത്രി കിഷന്‍ റെഡ്ഡി പറഞ്ഞു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം പ്രധാനമന്ത്രിയുടെ കേദാര്‍നാഥിലെ പരിപാടി പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനില്‍ കാണാന്‍ സൗകര്യം ഒരുക്കിയിരുന്നു. ആയിരത്തിലധികം ആളുകളാണ് മഹാ സമ്മേളനത്തിനായ് കാലടിയില്‍ എത്തിയത്. കാലടിയിലെ ആഘോഷ പരിപാടികള്‍ വൈകിട്ട് വരെ നീണ്ടുനില്‍ക്കും.

KCN

more recommended stories