കാസര്‍കോട് ജില്ലയില്‍ 117 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. 128 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

നിലവില്‍ 718പേരാണ് ചികിത്സയിലുള്ളത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 613ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് പേര്‍ 7181 വീടുകളില്‍ 6702പേരും സ്ഥാപനങ്ങളില്‍ 479പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 7181പേരാണ്. പുതിയതായി 448 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1731സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1342ആന്റിജന്‍ 382 ട്രൂനാറ്റ് 7 )620 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.575പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 98പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 128പേരെ ഡിസ്ചാര്‍ജ് ചെയ്തു.

KCN

more recommended stories