കാസര്‍കോട് ജില്ലയില്‍ 83 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 93 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

കാസര്‍കോട് ജില്ലയില്‍ 83പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 93
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 790 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 711

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4962 പേര്‍

വീടുകളില്‍ 4559പേരും സ്ഥാപനങ്ങളില്‍ 403പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ള ത് 4962പേരാണ്. പുതിയതായി 199പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1481സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1162 ആന്റിജന്‍ 311ട്രൂനാറ്റ് ) 475പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 502പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി100 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും33പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇതുവരെ 141,183പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 139,133ഇതുവരെ കോവിഡ് നെഗറ്റീവായി.

KCN

more recommended stories