പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ 3 മരണം

പാണത്തൂര്‍ :പാണത്തൂര്‍ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 3 പേര്‍ മരിച്ചു. നിരവധി തൊഴിലാളികള്‍ മര ലോഡുകള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ആറുപേരെ പരിക്കുകളുടെ പൂടംകല്ലിലും, ജില്ലാ ആശുപത്രിയില്‍ കൊണ്ടു വന്നിട്ടുണ്ട്. കല്ലപള്ളി നിന്നും പാണത്തൂര്‍ ടൗണിലേക്ക് വരുന്നതിനിടയിലാണ് അപകടം. വിവരമറിഞ്ഞ് സബ്കലക്ടര്‍ ഡി.ആര്‍ മേഘശ്രീ പാണത്തൂരിലേക്ക് പോയിട്ടുണ്ട്.
പാണത്തൂര്‍ ലോറി അപകടം മൂന്നുപേര്‍ മരിച്ചു. കുണ്ടപ്പള്ളി സ്വദേശികളായ കെ എം മോഹനന്‍ ,
ബാബു , നാരായണന്‍ എന്നിവരാണ് മരിച്ചത്.

KCN

more recommended stories