കാസര്‍ഗോഡ് പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരണം നാലായി

പാണത്തൂര്‍ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 4 പേര്‍ മരിച്ചു. കുണ്ടപ്പള്ളി സ്വദേശികളായ കെ.എം മോഹനന്‍, ബാബു, നാരായണന്‍, സുന്ദരന്‍ എന്നിവരാണ് മരിച്ചത്.

അഞ്ച് പേരെ പരിക്കുകളുടെ പൂടംങ്കല്ലിലും, ജില്ലാ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. കല്ലപള്ളി നിന്നും പാണത്തൂര്‍ ടൗണിലേക്ക് വരുന്നതിനിടയിലാണ് അപകടം. സബ്കലക്ടര്‍ ഡി.ആര്‍ മേഘശ്രീ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

KCN

more recommended stories