ഐപിഎല്‍ മെഗാ താരലേലം: ശ്രേയസ് അയ്യരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 12.25 കോടിക്ക് സ്വന്തമാക്കി

ബെംഗളൂരു: ഐപിഎല്‍ 2022 സീസണ് മുമ്പുള്ള മെഗാതാരലേലം ആരംഭിച്ചു. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ആദ്യം ലേലത്തില്‍ പോയ താരം. ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്സ് ടീമിലെത്തിച്ചു. 12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് ഇതുവരെ ഏറ്റവും കൂടുതല്‍ വില ലഭിച്ച താരം.

കാഗിസോ റബാദയെ 9.25 കോടിക്ക് പഞ്ചാബ് കിങ്സും പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്തയും വിളിച്ചെടുത്തു. മുഹമ്മദ് ഷമിയെ 6.225 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി.

KCN

more recommended stories