ഐപിഎല്‍ മെഗാ താരലേലം: വിലകൂടിയ താരമായി ഇഷാന്‍ കിഷന്‍, 5.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് തിരികെ ടീമിലെത്തിച്ചു

ബെംഗളൂരു: ഐപിഎല്‍ മെഗാതാരലേലത്തില്‍ ആദ്യ ദിനത്തില്‍ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കി ഇഷാന്‍ കിഷന്‍. 15.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് താരത്തെ തിരികെ ടീമിലെത്തിച്ചു. ഇതോടെ യുവ്രാജ് സിങ്ങിന് ശേഷം ഐപിഎല്‍ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കിഷന്‍ സ്വന്തമാക്കി. 2015ല്‍ 16 കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് (ഇപ്പോഴത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) യുവ്രാജ് സിങ്ങിനെ ലേലത്തില്‍ പിടിച്ചത്. രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന കിഷന്‍ ഏഴിരട്ടിയോളമാണ് ലേലത്തില്‍ സ്വന്തമാക്കിയത്. താരത്തിനായി മുംബൈയും ഹൈദരാബാദും തമ്മില്‍ കടുത്ത പോരാട്ടം തന്നെ നടന്നു.

KCN

more recommended stories