ടീമിലെടുത്തത് ക്യാപ്റ്റനാക്കാന്‍ തന്നെ; ശ്രേയസ് അയ്യര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിക്കും

കൊല്‍ക്കത്ത: ഇന്ത്യന്‍ താരം ശ്രേയസ് അയ്യരെ ക്യാപ്റ്റനായി നിയമിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്‍ മെഗാ താരലേലത്തില്‍ 12.25 കോടിക്കാണ് കൊല്‍ക്കത്ത ശ്രേയസിനെ ടീമിലെത്തിച്ചത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റനായിരുന്നു ശ്രേയസിനെ മെഗാ താരലേലത്തിനു മുമ്പ് ഡല്‍ഹി റിലീസ് ചെയ്യുകയായിരുന്നു. 2020 സീസണില്‍ ശ്രേയസിന്റെ നേതൃത്വത്തിലാണ് ഡല്‍ഹി ഫൈനല്‍ കളിച്ചത്. എന്നാല്‍ തൊട്ടടുത്ത സീസണ്‍ പരിക്ക് കാരണം ശ്രേയസിന് നഷ്ടമായി. ആ സീസണില്‍ ഋഷഭ് പന്തായിരുന്നു ടീമിനെ നയിച്ചത്.

KCN

more recommended stories