ശ്രീലങ്കക്കെതിരായ ടി20 പരമ്പരയും തൂത്തുവാരി ഇന്ത്യ,മൂന്നാം മത്സരത്തില്‍ 6 വിക്കറ്റ് ജയം

ധരംശാല:വിന്‍ഡീസിനു പിന്നാലെ ശ്രീലങ്കക്കെതിരായ ടി20 പരമ്പരയും തൂത്തുവാരി ഇന്ത്യ.മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.സ്‌കോര്‍: ശ്രീലങ്ക 146/5. ഇന്ത്യ: 16.5 ഓവറില്‍ 148/4.

തകര്‍ത്തടിച്ച ശ്രേയസ് അയ്യരുടെ ചിറകിലാണ് മൂന്നാം മത്സരത്തില്‍ ഇന്ത്യ അനായാസ വിജയത്തിലേക്ക് പറന്നത്. 45 പന്തില്‍ 73 റണ്‍സാണ് ശ്രേയസ് അടിച്ചെടുത്തത്. പുറത്താകാതെ നേടിയ റണ്‍വേട്ടയില്‍ 9 ഫോറും ഒരു സിക്‌സും ഉള്‍പ്പെട്ടു. 16 പന്തില്‍ 21 എടുത്ത ദീപക് ഹൂഡയും 15ല്‍ 22 എടുത്ത രവീന്ദ്ര ജഡേജയും 12 പന്തില്‍ 18 നേടിയ മലയാളി താരം സഞ്ജു സാംസണും മികവുറ്റ പ്രകടനം കാഴ്ചവച്ചു. അതേസമയം, നായകന്‍ രോഹിത് ശര്‍മ നിരാശപ്പെടുത്തി. 9 പന്ത് നേരിട്ട രോഹിതിന് അഞ്ച് റണ്‍സ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ശ്രീലക്കക്കു വേണ്ടി 23 പന്തില്‍ 39 റണ്‍സ് വിട്ടുകൊടുത്ത് ലഹിരു കുമാര രണ്ട് വിക്കറ്റെടുത്തു. ദുശ്മന്ത ചമീരയും ചാമിക കരുണരത്‌നെയും ഓരോ വിക്കറ്റ് നേടി.

KCN

more recommended stories