എം.എസ്.ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു; ഇനി രവീന്ദ്ര ജഡേജ നയിക്കും

ചെന്നൈ: എം.എസ്.ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റന്‍സ് സ്ഥാനം ഒഴിഞ്ഞു. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് നായക സ്ഥാനം കൈമാറി. 2012- മുതല്‍ ചെന്നൈ ടീമിലെ അവിഭാജ്യ ഘടകമായ ജഡേജ ചെന്നൈയുടെ മൂന്നാമത്തെ നായകനാണ്. ഐപിഎല്ലിന്റെ പുതിയ സീസണിന് ശനിയാഴ്ച തുടക്കം കുറിക്കാനിരിക്കെയാണ് ചെന്നൈ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിരിക്കുന്നത്. ധോനി ടീമിന്റെ ഭാഗമായി തുടരും. നായക സ്ഥാനം ജഡേജക്ക് കൈമാറാനുള്ള തീരുമാനം ധോണിയുടേതാണെന്ന് സിഎസ്‌കെ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

2008 മുതല്‍ ധോണിയാണ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കുന്നത്. ഒരു പക്ഷേ ഇത്തവണ അദ്ദേഹത്തിന്റെ അവസാന ഐപിഎല്ലായിരിക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം ഇതിനകം തന്നെ വിരമിച്ചിട്ടുണ്ട്. ധോണിക്ക് കീഴില്‍ ചെന്നൈ നാല് ഐപിഎല്‍ കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്.

ശനിയാഴ്ച മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സിഎസ്‌കെ കഴിഞ്ഞസീസണിലെ റണ്ണറപ്പായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേരിട്ടുകൊണ്ടാണ് ഐപിഎല്‍ 15-ാം സീസണിന് തുടക്കമിടുന്നത്.

KCN

more recommended stories