മൂന്ന് ദിവസത്തെ മെഗാ സെയിലുമായി മുബാറക്ക് സില്‍ക്സ്

കാസര്‍കോട്: പുതിയ ബസ്റ്റാന്റ് പാദൂര്‍ കോംപ്ലക്സിലുള്ള മുബാറക്ക് സില്‍ക്സില്‍ മൂന്ന് ദിവസത്തെ മെഗാ സെയില്‍ പ്രഖ്യാപിച്ചു. സ്ഥാപനം ആരംഭിച്ച് 72 വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായാണ് സെയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പകരം ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന പദ്ധതി നടപ്പിലാക്കുകയാണ് ചെയ്യുന്നത് എന്ന് മാനേജ്‌മെന്റ് പ്രതിനിധി പറഞ്ഞു.

എല്ലാതരം വസ്ത്രങ്ങളും വലിയ വിലക്കുറവില്‍ ഈ സെയിലിലൂടെ ലഭ്യമാക്കും. മൂന്ന് ദിവസമാണ് മെഗാ സെയില്‍ തുടരുക. നവംബര്‍ 19, 20, 21 തീയതികളില്‍ രാവിലെ 9 മണി മുതല്‍ രാത്രി 10 മണിവരെ വിപണനം നടക്കും. നിലവില്‍ ചെറിയ മാര്‍ജിനില്‍ ഫിക്‌സിഡ് റേറ്റ് ഈടാക്കിക്കൊണ്ടാണ് സ്ഥാപനം കച്ചവടം നടത്തുന്നത്.

ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ഉപഭോക്താവിന്റെ അഭിരുചിക്ക് അനുസരിച്ച് നല്ല ഉത്പന്നങ്ങള്‍ മാത്രം വില്‍പ്പന നടത്തുന്നതിനാല്‍ ജനമനസ്സുകളില്‍ മുബാറക്കിന് വലിയ സ്വീകാര്യതയുണ്ട്. ആ വിശ്വാസം കാത്തുസൂക്ഷിക്കുന്ന ഉപഭോകതാക്കള്‍ക്ക് വേണ്ടിയാണ് ഈ മെഗാ സെയില്‍ നടത്തുന്നത്. ഈ ഓഫര്‍ പരമാവധി ആളുകള്‍ പ്രയോജനപ്പെടുത്തണമെന്ന് മുബാറക്ക്
സില്‍ക്സ് മാനേജ്‌മെന്റ് അറിയിച്ചു.

KCN

more recommended stories