ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ സംഘടിത പ്രവര്‍ത്തനം മാതൃകാപരമെന്ന് സി.എ.അബ്ദുള്ള കുഞ്ഞി

ദുബായ്: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് ജില്ലാ പ്രസിഡന്റ് സി.എ അബ്ദുള്ള കുഞ്ഞിക്ക് ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി സ്വീകരണം നല്‍കി. യോഗം പ്രസിഡന്റ് ഹാരിസ് ബ്രദേഴ്‌സ് അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര പരിപാടി ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ സ്‌നേഹ്പഹാരം നിസാര്‍ തളങ്കര സി.എ അബ്ദുള്ള കുഞ്ഞിക്ക് കൈമാറി.

ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റി കാസര്‍കോട് താലൂക്ക് ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടം ആവിശ്യമായ പോസ്റ്റ്‌മോര്‍ട്ടം കിറ്റും മയ്യത്ത് പരിപാലന കിറ്റ് തക്ഫീന്‍ പദ്ധതിയിലൂടെ സൗജന്യമായിയും കാസര്‍കോട് നഗരസഭയിലെ ജനങള്‍ക്ക് സാന്ത്വനവും ആശ്വാസവും നല്‍കി വരുന്ന ദവ പദ്ധതി വഴി കഴിഞ്ഞ വര്‍ഷങ്ങളില്‍ 1.5 ദശ ലക്ഷം രൂപയുടെ സൗജന്യ മരുന്നും, ത്വആം പദ്ധതി വഴി കോവിഡ് മഹാമാരി സമയത്ത് കാസര്‍കോട് നഗരസഭയില്‍ 9 ലക്ഷം രൂപയുടെ സൗജന്യ ഭക്ഷണ കിറ്റ് നല്‍കാനും, വേനല്‍ കാലത്ത് ഉറവ പദ്ധതി വഴി ശുദ്ധജലം വിതരണം ചെയ്യാന്‍ സാധിച്ചത് ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ സംഘടിത പ്രവര്‍ത്തനം കൊണ്ടാണെന്ന് അദ്ദേഹം സ്വീകരണ പരിപാടിയില്‍ അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ദുബായ് കെ.എം.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ജില്ലാ സെക്രട്ടറി ഫൈസല്‍ മുഹ്സിന്, മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം ഉപാധ്യക്ഷന്‍ സുബൈര്‍ അബ്ദുള്ള, സെക്രട്ടറി സഫ്വാന്‍ അണങ്കൂര്‍, കാസര്‍കോട് മുന്‍സിപ്പല്‍ ഭാരവാഹികളായ ശിഹാബ് നയന്‍മരമൂല,സുഹൈര്‍ യഹ്യ,തല്‍ഹത്ത് തളങ്കര, സിനാന്‍ തോട്ടാന്, മിര്‍ഷാദ് പൂരണം, അന്‍വര്‍ സാജിദ്, ആഷിക്ക് പള്ളം,സലിം കോര്‍ക്കോഡ്, സജീദ് ഓ.എ, ഇക്ബാല്‍ കെ.പി, സമീല്‍ കോര്‍ക്കോഡ്, സലാം ബെദിര, തസ്ലീം ബെല്‍ക്കാട്, മുസ്തഫ നെല്ലിക്കുന്ന്, ഹനീഫ് നെല്ലിക്കുന്ന്, ഷിഫാസ് തളങ്കര, മുഹാസ് തളങ്കര എന്നിവര്‍ സംബന്ധിച്ചു.

ദുബായ് കെ.എം.സി.സി കാസര്‍കോട് മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ ഊദ് നന്ദിയും സലിം ഒ.എ പ്രാര്‍ത്ഥനയും നടത്തി.

KCN

more recommended stories