മഹല്‍ സംഗമം സംഘടിപ്പിച്ചു

ദുബായ്: യുഎഇ ചൗക്കി നൂറുല്‍ഹുദാ ജമാഅത്ത് വെല്‍ഫെയര്‍ അസോസിയേഷന്‍ കമ്മിറ്റിയുടെ മഹല്‍ സംഗമം ദുബായ് സബീല്‍ പാര്‍ക്കില്‍ നടന്നു. പ്രസിഡന്റ് ശരീഫ് കല്ലങ്കൈയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ചെയര്‍മാന്‍ സിദീഖ് ചൗക്കി ഉദ്ഘാടനം നിര്‍വഹിച്ചു. യുഎയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ സംഗമത്തില്‍ പങ്കെടുത്തു.

വ്യത്യസ്ഥ രീതിയിലുള്ള നിരവധി കലാ കായിക മത്സര ഇനങ്ങളായ ചാക്കിട്ട് തുള്ളല്‍, ലെമണ്‍ സ്പൂണ്‍, ബോള്‍ പാസിംഗ്, ഫൂട്ട് റണ്ണിങ് ബോള്‍, കമ്പവലി, ഗോരി, ക്വിസ്, പോലുള്ളവ ഏവരിലും ആനന്ദം നിറഞ്ഞു. ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇഖ്ബാല്‍ മദ്റസ വളപ്പ് ടീമും, റണ്ണേഴ്സ് അപ്പ് ആയി ഖലീല്‍ മദ്‌റസ വളപ്പ് ടീം ട്രോഫി കരസ്ഥമാക്കി. നിരവധി സമ്മാനങ്ങളും, ബംബര്‍ സമ്മാനമായ ഗോള്‍ഡ് കോയിനും കൈമാറി. ഉച്ച ഭക്ഷണവും, ചായയും, നാലുമണി പലഹാരവും ഏറെ രുചികരമായി മാറി.

സകീര്‍ അര്‍ജാല്‍, ജാസിര്‍ ചൗക്കി, സമീര്‍ അബുദാബി, താജുദീന്‍ ചൗക്കി, ഫാറൂഖ്, സമദ് തോരവളപ്പ്, ഫത്താഹ് ചൗക്കി, ഫാറൂഖ് കടപ്പുറം, ഹകീം ചൗക്കി നസീര്‍ ഐവ, എം എ ഹാരിസ്, അബ്ദുള്‍റഹ്‌മാന്‍ തോട്ടില്‍, ബീരാന്‍ ഐവ, സലിം ബി.എച്ച്, മജീദ് അര്‍ജാല്‍, തഹ്‌സി മൂപ്പ, ഹനീഫ് കൊട്ട, സുലൈമാന്‍ കൊട്ട, ഹനീഫ് കെകെ പുറം, സഹീര്‍ ചൗക്കി, നൗഷാദ് തായല്‍, സഹീര്‍ അര്‍ജാല്‍, റൗഫ് അര്‍ജാല്‍, തമീം അര്‍ജാല്‍, സബീര്‍ അര്‍ജാല്‍, ഖലീല്‍ ചൗക്കി, മുഹമ്മദ് മുക്രി, അബുബക്കര്‍ മുക്രി, ശുകൂര്‍ ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പില്‍ സ്വാഗതവും ജംഷി മൂപ്പ നന്ദിയും പറഞ്ഞു.

മീറ്റ് സംഘാടക സമിതി അംഗങ്ങളായ കണ്‍വീനര്‍ സബീര്‍ ചൗക്കി, ആഷി കുന്നില്‍, മുനീദ് ചൗക്കി, നിസാം ചൗക്കി, അജ്ജു ചൗക്കി, ജലീല്‍ ഡി.എച്ച്.എല്‍ എന്നിവരുടെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമായിരുന്നു.

KCN

more recommended stories