പാചകം ചെയ്യുന്നവര്‍ക്കും സെര്‍വ് ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പാചകം ചെയ്യുന്നവര്‍ക്കും സെര്‍വ് ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോട്ടല്‍ റെസ്റ്റോറന്റ് ഉടമകളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. എല്ലാ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധം. സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അടുക്കളയും ഫ്രീസറും ഉള്‍പ്പെടെ എല്ലാം ശുദ്ധിയാക്കണം. മയോണൈസില്‍ പച്ച മുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. പകരം പാസ്റ്ററൈസ്ഡ് മുട്ട ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.

KCN

more recommended stories