സാഹിത്യവേദിയുടെ ‘പി’ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്

കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ സാഹിത്യവേദിയുടെ പി. കുഞ്ഞിരാമൻ നായർ പുരസ്‌കാരം ശ്രീകുമാരൻ തമ്പിക്ക്. സാഹിത്യവേദി സംഘടിപ്പിക്കുന്ന ‘കാഞ്ഞങ്ങാട് കാവ്യോത്സവ’ത്തോടനുബന്ധിച്ച് നൽകിവരാറുള്ള പുരസ്കാരമാണിത്.

കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ സമഗ്രസംഭാവനകൾ മാനിച്ചാണ് അദ്ദേഹത്തിന് പുരസ്കാരം നൽകുന്നത്. മുൻവർഷങ്ങളിൽ സച്ചിദാനന്ദൻ, കെ. ജി. എസ്., സുനിൽ പി. ഇളയിടം എന്നിവർക്കാണ് പി. പുരസ്‌കാരം ലഭിച്ചത്.

11,111 രൂപയും ശില്പവും പ്രശസ്‍തിപത്രവുമാണ് സമ്മാനം. ഫെബ്രുവരി 10,11 തീയതികളിലായി നടക്കുന്ന കാവ്യോത്സവത്തിന്റെ ആറാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ വെച്ച് പുരസ്‌കാരം സമർപ്പിക്കും. ഡോ. അംബികാസുതൻ മാങ്ങാട്, കെ. വി. മണികണ്ഠദാസ്, പത്മനാഭൻ ബ്ലാത്തൂർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.

 

KCN

more recommended stories