അബുദാബി കെഎംസിസി കാസര്‍കോട് മണ്ഡലം: പുതിയ കമ്മിറ്റി നിലവില്‍ വന്നു

അബുദാബി: മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള അബുദാബി കെഎംസിസി കാസര്‍കോട് മണ്ഡലത്തിന്റെ 2023-2025 വര്‍ഷത്തെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ജനുവരി 21 നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ സാംബന്ധിച്ച ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡണ്ട് ആയി അസീസ് ആറാട്ടു കടവിനെയും ജനറല്‍ സെക്രട്ടറി ആയി അഷ്റഫ് എംഎം ആദൂരിനെയും ട്രഷറര്‍ ആയി ബദ്‌റുദ്ധീന്‍ ബെല്‍ത്ത യെയും തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി ഹനീഫ ദുബായ് ചെര്‍ക്കള, മുഹമ്മദ് അരമന പട്‌ല, അഷ്റഫ് ബദിയടുക്ക, ഹാരിസ് കുണ്ടാര്‍, അബ്ദുള്ള പള്ളപാടി എന്നിവരെയും ജോയിന്റ് സെക്രെട്ടറിമാരായി ലത്തീഫ് കുദിങ്കില, നിസാര്‍ കല്ലങ്കൈ, ശരീഫ് പള്ളത്തടുക്ക, അബ്ദുല്‍ റഹിമാന്‍ പാറ, മഹ്റൂഫ് ബേവിഞ്ച എന്നിവരെയും തെരഞ്ഞെടുത്തു. അസിസ് ആറാട്ടു കടവിന്റെ അധ്യക്ഷതയില്‍ കെഎംസിസി സംസ്ഥാന ട്രഷറര്‍ പികെ അഹ്‌മദ് സാഹിബ് ഉദ്ഘാടനം ചെയ്തു.

റിട്ടേണിങ് ഓഫിസര്‍ അസീസ് പെര്‍മ്മുദ, അനീസ് മാങ്ങാട് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഷ്റഫ് ബദിയടുക്ക പ്രവര്‍ത്തന റിപ്പോര്‍ട്ടും ഷാഫി നാട്ടക്കല്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സി സമീര്‍ തൃക്കരിപ്പൂര്‍, ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, ജില്ലാ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍ മൂല, മുജീബ് മൊഗ്രാല്‍, സുലൈമാന്‍ കാനക്കോട്, ഷാര്‍ജാ കെഎംസിസി കാസറഗോഡ് ജില്ലാ സെക്രട്ടറി റിയാസ് ചെര്‍ക്കള, അഷ്റഫ് ആദൂര്‍ പ്രസംഗിച്ചു.ഹൃദയാഘാതം മൂലം ആകസ്മികമായി മരണപെട്ട എസ്.ടി.യു റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ സ്റ്റേറ്റ് സിക്രട്ടറി മുനീര്‍ പടിഞ്ഞാര്‍മൂലയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തി ശരീഫ് ചെറൂണി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. അഷ്റഫ് ബദിയടുക്ക സ്വാഗതവും ബദറുദ്ധീന്‍ ബെല്‍ത്ത നന്ദിയും പറഞ്ഞു.

KCN

more recommended stories