ശിവശങ്കർ 5 ദിവസം ഇഡി കസ്റ്റഡിയിൽ

ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതി കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കോടതി ചോദ്യംചെയ്യലിനായി 5 ദിവസത്തേക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിൽ വിട്ടു. 3 ദിവസത്തെ ചോദ്യംചെയ്യലിനുശേഷം ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കള്ളപ്പണക്കേസുകളുടെ (പിഎംഎൽഎ) അധികച്ചുമതലയുള്ള പ്രത്യേക സിബിഐ കോടതിയിൽ ഇന്നലെ വൈകിട്ട് ഹാജരാക്കി.

തൃശൂർ വടക്കാഞ്ചേരിയിൽ പ്രളയബാധിതർക്കു വേണ്ടിയുള്ള ഫ്ലാറ്റ് പദ്ധതിയിൽ വൻ കോഴ ഇടപാടു നടത്തിയതിന്റെ മുഴുവൻ തെളിവുകളും ഹാജരാക്കി ചോദ്യം ചെയ്തിട്ടും ശിവശങ്കർ നിസ്സഹകരിക്കുന്നതായി ഇഡി കസ്റ്റഡി അപേക്ഷയിൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി 12 മണിക്കൂർ ചോദ്യം ചെയ്തെന്നു ശിവശങ്കർ പരാതിപ്പെട്ടു. കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ ഓരോ 2 മണിക്കൂർ കഴിഞ്ഞും ഇടവേള നൽകാൻ കോടതി നിർദേശിച്ചു.

KCN

more recommended stories