സിനിമാ ചിത്രീകരണത്തിനിടെ മെഗാസ്റ്റാറിന് പരിക്ക്

മുംബൈ: മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് സിനിമാ ചിത്രീകരണത്തിനിടെ അപകടത്തില്‍ വാരിയെല്ല് പൊട്ടി ഗുരുതരപരുക്കേറ്റു. പേശികള്‍ക്കും സാരമായ പരിക്കുണ്ട്. ‘പ്രോജക്ട് കെ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. ബച്ചനെ ഷൂട്ടിങ് നിര്‍ത്തിവച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചു. സിടി സ്‌കാന്‍ എടുത്തശേഷം മുംബൈയിലേക്ക് മടങ്ങി.

‘ശരീരം ചലിപ്പിക്കാന്‍ കഴിയാത്തത്ര വേദനയുണ്ട്. ശ്വാസമെടുക്കുമ്പോഴും വേദനയാണ്. ഏതാനും ആഴ്ചകള്‍ ബെഡ് റെസ്റ്റ് തന്നെ വേണ്ടിവരും. വേദനസംഹാരികളുടെ ബലത്തിലാണ് ഇപ്പോള്‍ മുന്നോട്ടുപോകുന്നത്.ഡോക്ടര്‍മാര്‍ പരിപൂര്‍ണ വിശ്രമം നിര്‍ദേശിച്ചെന്ന് ബിഗ് ബി ബ്ലോഗില്‍ വ്യക്തമാക്കി’.
അടുത്ത ജനുവരിയില്‍ റിലീസ് ലക്ഷ്യമാക്കിയാണ് ‘പ്രോജക്ട് കെ’ ആരംഭിച്ചത്. ഏതാനുംദിവസം മുന്‍പാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അമിതാഭ് ബച്ചന്‍ ഹൈദരാബാദില്‍ എത്തിയത്. ദീപിക പദുക്കോണ്‍, പ്രഭാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ മറ്റുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൂന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള സംഭവം പ്രമേയമാകുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് പ്രോജക്ട് കെ. 2024 ജനുവരി 12നാണ് തിയറ്ററുകളില്‍ എത്തുന്ന ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്.

KCN

more recommended stories