മസ്‌കറ്റ് കാസര്‍കോട് മണ്ഡലം കെ.എം.സി.സി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മസ്‌കറ്റ്: മസ്‌കറ്റ് കെ.എം. സി. സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മിനിസ്ട്രി ഓഫ് ഹെല്‍ത് ബ്ലഡ് ബാങ്ക് സര്‍വീസ് ഡിപ്പാര്‍ട്‌മെന്റുമായി സഹകരിച്ചു നൂറുകണക്കിന് രക്ത ദാതാക്കളെ പങ്കെടുപ്പിച്ചു മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മസ്‌കറ്റ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് അഷ്റഫ് പാലസ് അധ്യക്ഷത വഹിച്ചു.

അസയ്ബ സഹവാ ടവര്‍ പരിസരത്തുനടന്ന പരിപാടിയില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഇബ്രാഹിം ഒറ്റപ്പാലം, എഞ്ചിനീയര്‍ ശുകൂര്‍ എന്നിവര്‍ അതിഥികളായിരിന്നു. നവാസ് ചെങ്കള, അബ്ദുള്ള കമ്പാര്‍, മുജീബ് തയലങ്ങാടി, ഷമീര്‍ പാറയില്‍, റഫീഖ് ശ്രീകണ്ഠപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. റഫീഖ് എര്‍മാളം സ്വാഗതവും ഫവാസ് ആനബാഗില്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories