അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ഷിഫാഹുറഹ്‌മ പദ്ധതി അഞ്ചു രോഗികള്‍ക്ക് കൂടി ധന സഹായം അനുവദിച്ചു

 
അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി യുടെ ശിഫഹുറഹ്‌മാ കാരുണ്യ ഹസ്തം ചികിത്സാ ധന സഹായ പദ്ധതിയുടെ ജനുവരി മാസത്തെ യോഗം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചു ചേരുകയും അഞ്ചു പഞ്ചായത്തുകളില്‍ നിന്നായി ലഭിച്ച അഞ്ചു അപേക്ഷകളില്‍ എന്‍മകജെ പഞ്ചായത്തിലെ ഇതര മതസ്ഥരടക്കം അഞ്ചു രോഗികള്‍ക്ക് കൂടി ധന സഹായം അനുവദിക്കുകയും ചെയ്തു. പ്രതിമാസ ചികിത്സാ സഹായമായി കഴിഞ്ഞ അഞ്ചു വര്‍ഷം നിരവധി രോഗികള്‍ക്ക് സഹായം ചെയ്യാന്‍ സാധിച്ച പദ്ധതി ആറാം വര്‍ഷത്തിലേക്കു കടന്നിരിക്കുയാണ് .

വോര്‍ക്കാടി പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് അരിബയല്‍ സ്വദേശിനിയായ കിഡ്‌നി രോഗിക്കും ,മീഞ്ച പഞ്ചായത്തിലെ കാളിയൂര്‍ സ്വദേശിനിയായ കാന്‍സര്‍ രോഗിക്കും ,കുമ്പള പഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് കോയിപ്പാടി സ്വദേശിനിയായ കാന്‍സര്‍ രോഗിക്കും ,മംഗല്‍പാടി പഞ്ചായത്തിലെ മുട്ടം സ്വദേശിയായ കിഡ്‌നി രോഗിക്കും ,എന്‍മകജെ പഞ്ചായത്തിലെ പത്താം വാര്‍ഡ് സ്വദേശിയായ കിഡ്‌നി രോഗിക്കുമാണ് ഈ മാസത്തെ തുക അനുവദിച്ചത് .

മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന മാസാന്ത ഷിഫാഹുറഹ്‌മാ യോഗത്തില്‍ ഇസ്ലാമിക് സെന്റര്‍ റിലീഫ് വിങ് സെക്രെട്ടറിയും മണ്ഡലം വൈസ് പ്രസിഡണ്ടും ആയ അബ്ദുല്‍ റഹ്‌മാന്‍ ഹാജി കമ്പള അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രെട്ടറി ഇസ്മായില്‍ മുഗുളി യോഗം ഉദ്ഘാടനം ചെയ്തു.ഉമ്പു ഹാജി പെര്‍ള ,അഷ്റഫ് ഉളുവാര്‍ ,കെ എം യൂസഫ് സെന്‍ജുറി ,നിസാര്‍ ഹൊസങ്കടി,റസാഖ് നല്‍ക, ഫാറൂഖ് സീതങ്ങോളി,ഹമീദ് മാസിമാര്‍ , സിദ്ദീക് ഡി എം ,ദാനിഷ് സെന്‍ജുറി, മൊയ്ദീന്‍ സാബിത് ബംബ്രാണ ,അഷ്റഫ് എ എം ബന്ദിയോട് ,സവാസ് കായര്‍കട്ടെ തുടങ്ങിയവര്‍ സംബന്ധിച്ചു.

രോഗികള്‍ക്കുള്ള ധന സഹായം യുസഫ് സെഞ്ച്വറി മൊയ്ദീന്‍ സാബിത്ത് ബംബ്രാണക്ക് കൈമാറി.

മണ്ഡലം ജനറല്‍ സെക്രട്ടറി ഷാ ബന്ദിയോട് സ്വാഗതവും, ട്രെഷറര്‍ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

KCN

more recommended stories