അബൂദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ക്രിക്കറ്റ് ധമാക്ക ‘ 2K 24 ‘ ടൂര്‍ണമെന്റില്‍ അബുദാബി പൈവളികെ കെ എം സി സി യുടെ പൈവളികെ സ്‌ട്രൈക്കേഴ്‌സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി

 

അബുദാബി:
അബുദാബി കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അബുദാബി കലീഫ സിറ്റി ഷെയ്ഖ് സായിദ് ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ‘ക്രിക്കറ്റ് ധമാക്ക 2K24’ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍
മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെ,മഞ്ചേശ്വരം കുമ്പള ,പുത്തിഗെ, എന്‍മകജെ പഞ്ചായത്തിലെ ടീമുകളും, യൂ എ ഇ ലെ പ്രമുഖ 9 സൗത്ത് ഇന്ത്യന്‍ ടീമുകളും കളിക്കളത്തില്‍ ഇറങ്ങിയപ്പോള്‍ –
ഒ ജി സി ഹ്യൂമികോണ്‍ ഒന്നാം സ്ഥാനവും, അബുദാബി പൈവളികെ കെ എം സി സി യുടെ പൈവളികെ സ്‌ട്രൈക്കേഴ്‌സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാന കരസ്ഥമാക്കിയ ഒ ജി സി ഹ്യുമികോണ്‍ ടീമിനുള്ള ട്രോഫി അബുദാബി എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് വിഭാഗം ഡോക്ടര്‍ രാജന്‍ ബാബുവും ക്യാഷ് അവാര്‍ഡ് അബുദാബി കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ ചേകു ഹാജിയും വിതരണം ചെയ്തു.
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പൈവളികെ സ്ട്രികേഴ്സിനുള്ള ട്രോഫി ജില്ലാ ജനറല്‍ സെക്രട്ടറി പി കെ അഷറഫ് പള്ളങ്കോടും ക്യാഷ് അവാര്‍ഡ് ജില്ലാ ട്രെഷറര്‍ ഉമ്പു ഹാജി പെര്‍ളയും വിതരണം ചെയ്തു. സമ്മാനദാന ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത അബുദാബി എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍ റിലേഷന്‍ ഷിപ്പ് ഓഫീസര്‍ സലിം നാട്ടിക, വ്യവസായിയും ടൂര്‍ണമെന്റിലെ സ്‌പോണ്‌സറുമായ മോണു അല്‍ നൂര്‍ എന്നിവര്‍ ആശംസകള്‍ നേരുകയും മികച്ച കളിക്കാര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
അബുദാബി കെ എം സി സി വൈസ് പ്രസിഡന്റും കാസറഗോഡ് ജില്ലാ നിരീക്ഷകനുമായ ബാസിത് കായക്കണ്ടി ,ജില്ലാ ഭാരവാഹികളായ കെ കെ സുബൈര്‍ , സത്താര്‍ കുന്നുംകൈ ,ഷമീര്‍ തായലങ്ങാടി,സുലൈമാന്‍ കാനക്കോട് , റാഷിദ് എടത്തോട് ,അസിസ് കിഴൂര്‍ ,പി കെ അഹമ്മദ് ,അബ്ദുല്‍ റഹ്‌മാന്‍ പൊവ്വല്‍ ,ഹനീഫ പടിഞ്ഞാര്‍മൂല, അബ്ദുല്‍ റഹ്‌മാന്‍ പാറ ,ഹനീഫ ചള്ളങ്കയം ,വിവിധ മണ്ഡലം പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ സമ്മാനദാന ചടങ്ങില്‍ അതിഥികളായിരുന്നു. മണ്ഡലം പ്രസിഡന്റ് അസിസ് പെര്‍മുദെ ഭാരവാഹികളായ ഷാ ബന്ദിയോട് ,ഖാലിദ് ബംബ്രാണ ,,അബ്ദുല്‍ ലത്തീഫ് ഇറോഡി ,ഇബ്രാഹിം ജാറ ,അബ്ദുല്‍ റഹ്‌മാന്‍ ഹാജി കംബള ,റസാഖ് നല്‍ക , സുനൈഫ് പേരാല്‍, ഫാറൂഖ് സീതാങ്കോളി , കരീം കണ്ണൂര്‍ ,സവാദ് ബന്ദിയോട് ,എന്നിവര്‍ നേത്രത്വം നല്‍കി .
ഇസ്മായില്‍ മുഗളി ,അഷറഫ് ഉളുവാര്‍ ,നിസാര്‍ ഹൊസങ്കടി ,അഷറഫ് ആദൂര്‍ ,ആഷിര്‍ പള്ളങ്കോട് എന്നിവര്‍ കോര്‍ഡിനേറ്റര്മാരായി പ്രവര്‍ത്തിച്ചു .

KCN

more recommended stories