യുഎഇ വലിയ പറമ്പ പഞ്ചായത്ത് കെഎംസിസി : ഫുട്‌ബോള്‍ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

 

ദുബായ് വലിയപറമ്പ് പഞ്ചായത്ത് യുഎഇ കെഎംസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 3 ന് ദുബായ് ഇറാനിയന്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം വ്യവസായിയും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോക്ടര്‍ ടി പി മുഹമ്മദ് ഹാരിസ് ഹാജി നിര്‍വഹിച്ചു. ചടങ്ങില്‍ യുഎഇ കെഎംസിസി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി അബ്ദുറഹ്‌മാന്‍, ജനറല്‍ സെക്രട്ടറി പി പി സലാം,ട്രഷര്‍ ഷാഫി പയ്യക്കടവ്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി കെ പി ഹാഷിം, വൈസ് പ്രസിഡണ്ട് ടികെ ഇബ്രാഹിം, പി അഷ്‌റഫ്, യു ഇബ്രാഹിം, ഷറഫു എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories