മാനേജ്മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

 

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ദേശീയ മാനേജ്മെന്റ് ദിനാഘോഷത്തിന്റെ ഭാഗമായി മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മാനേജ്മെന്റ് ഫെസ്റ്റ് – സത്വ സംഘടിപ്പിച്ചു. ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് ഡീന്‍ പ്രൊഫ. സജി. ടി.ജി. അധ്യക്ഷത വഹിച്ചു. ഡോ. ടി. ബിനോയ്, ഡോ. എം.സി. മിനിമോള്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ഡോ. അരവിന്ദ് ആര്‍. ഗജഘോഷ് സ്വാഗതവും ഡോ. എം. ജോണ്‍പോള്‍ നന്ദിയും പറഞ്ഞു. ബിസിനസ് ക്വിസ്, സ്പോട്ട് ഫോട്ടോഗ്രാഫി, ട്രഷര്‍ ഹണ്ട്, ഫുട്ബോള്‍ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. യു. ശ്രീജിത്ത്, പി.കെ. റിനോജ്, ഹിമ എം ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

KCN

more recommended stories