കെ.കെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റ് പരാതിയില്‍ ഒടുവില്‍ കേസെടുത്തു കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി പ്രതി

 
നടുവണ്ണൂര്‍ സ്വദേശിയെ പ്രതിയാക്കി കേസെടുത്തു.ഗള്‍ഫ് മലയാളി ആയ കെ എം മിന്‍ഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂര്‍ പൊലീസ് കേസ് എടുത്തത്.
കോഴിക്കോട് : സമൂഹമാധ്യമങ്ങളിലെ അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെ.കെ ശൈലജ നല്‍കിയ പരാതിയില്‍ ഒടുവില്‍ കേസെടുത്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി കെ എം മിന്‍ഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂര്‍ പൊലീസ് കേസ് എടുത്തത്. പത്ത് ദിവസം മുമ്പാണ് അശ്ലീല പോസ്റ്റിനെതിരെ ശൈലജ പൊലീസില്‍ പരാതി നല്‍കിയത്. ശൈലജയുടെ ചിത്രം മോര്‍ഫ് ചെയ്ത് മാനം ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലെ പരാമര്‍ശം. ഇയാള്‍ക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.

KCN

more recommended stories