കെ പി സതീഷ് ചന്ദ്രന്‍ വീണ്ടും സി പി എം ജില്ലാ സെക്രട്ടറി

unnamed

കോളിയടുക്കം : കെ പി സതീഷ് ചന്ദ്രനെ മൂന്നാമും സി പി എം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കോളിയടുക്കം എം ബി ബാലകൃഷ്ണന#് നഗറില്‍ നടന്ന ജില്ലാ സമ്മേളനമാണ് സതീഷ്ചന്ദ്രനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. സമ്മേളനം 33 അംഗ ജീല്ലാ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

നീലേശ്വരം പട്ടേന സ്വദേശിയായ സതീഷ്ചന്ദ്രന്‍ വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് പാര്‍ട്ടി നേതൃത്വത്തിലെത്തിയത്. എസ്.എഫ.് ഐ-ഡി വൈ എഫ് ഐ ജില്ലാ, സംസ്ഥാന നേതൃസ്ഥാനങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

രണ്ട് തവണ തൃക്കരിപ്പൂര്‍ എം.എല്‍.എ.യായിരുന്ന സതീഷ് ചന്ദ്രന്‍ മികച്ച പാര്‍ലമെന്റേറിയനും കൂടിയായിരുന്നു. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയുടെ ചെയര്‍മാന്‍ കൂടിയാണിപ്പോള്‍.

സീതാദേവിയാണ് ഭാര്യ. മക്കള്‍: അജിത്, നന്ദഗോപാല്‍.

നീലേശ്വരം പട്ടേന സ്വദേശിയായ സതീഷ്ചന്ദ്രന്‍ വിദ്യാര്‍ഥി യുവജന പ്രസ്ഥാനത്തിലൂടെയാണ് പാര്‍ടി നേതൃത്വത്തിലെത്തുന്നത്. എസ്.എഫ.്‌ഐ.യുടെയും ഡി.വൈ.എഫ്.ഐ.യുടെയും ജില്ലാ, സംസ്ഥാന നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.എസ.്‌കെ.ടി.യു. ജില്ലാസെക്രട്ടറിയായിരുന്നു.ഇപ്പോള്‍ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്.

രണ്ട് തവണ തൃക്കരിപ്പൂര്‍ എം.എല്‍.എ.യായിരുന്ന സതീഷ് ചന്ദ്രന്‍ മികച്ച പാര്‍ലമെന്റേറിയന്‍ എന്ന പേരെടുത്തിരുന്നു. ഇക്കാലത്ത് മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയുടെ ചെയര്‍മാന്‍ കൂടിയാണിപ്പോള്‍. ഭാര്യ: സീതാദേവി. മക്കള്‍: അജിത്, നന്ദഗോപാല്‍.

ജില്ലാകമ്മിറ്റി അംഗങ്ങള്‍: കെ. പി. സതീഷ്ചന്ദ്രന്‍, പി. രാഘവന്‍, എം. വി. ബാലകൃഷ്ണന്‍, എം. വി. കോമന്‍ നമ്പ്യാര്‍, അഡ്വ. സി. എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍, കെ. ബാലകൃഷ്ണന്‍, പി. ജനാര്‍ദനന്‍, ടി. വി. ഗോവിന്ദന്‍, വി. പി. ജാനകി, വി. പി. പി. മുസ്തഫ, വി. കെ. രാജന്‍, എം. പൊക്ലന്‍, പി. അപ്പുക്കുട്ടന്‍, കെ. വി. കുഞ്ഞിരാമന്‍, ടി. കോരന്‍, സി പ്രഭാകരന്‍, കെ. കുഞ്ഞിരാമന്‍ ഉദുമ, എം.. ലക്ഷ്മി, സാബു അബ്രഹാം, എം. കൃഷ്ണന്‍, കെ. പി. നാരായണന്‍, കെ. ആര്‍. ജയാനന്ദ, പി. ആര്‍. ചാക്കോ, കെ. പി. വത്സലന്‍, ടി. കെ. രവി, എം. വി. കൃഷ്ണന്‍, പി. രഘുദേവന്‍, സിജി മാത്യു, ടി. കെ. രാജന്‍, ഇ. പത്മാവതി, കെ. മണികണ്ഠന്‍, വി. വി. രമേശന്‍. ഇവരില്‍ ഒമ്പതുപേര്‍ പുതുമുഖമാണ്.

KCN

more recommended stories