മാലെദ്വീപ് പ്രസിഡന്റ് സഞ്ചരിച്ചിരുന്ന സ്​പീഡ് ബോട്ടില്‍ പൊട്ടിത്തെറി

maliമാലി: മാലെദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂമും കുടുംബവും സഞ്ചരിച്ചിരുന്ന സ്​പീഡ് ബോട്ടില്‍ പൊട്ടിത്തെറി. ഗയൂം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഭാര്യ ഫാത്തിമത്ത് ഇബ്രാഹിമിനും പ്രസിഡന്റിന്റെ സെക്രട്ടറി ഫാത്തിമത്ത് മുഹമ്മദ് സോലിഹ്, അംഗരക്ഷകന്‍ അബ്ദു നസീര്‍ എന്നിവര്‍ക്കും പരിക്കേറ്റു.
ഹജ്ജ് കര്‍മങ്ങള്‍ക്കുശേഷം തിരിച്ചു വരികയായിരുന്നു പ്രസിഡന്റും കുടുംബവും. പൊട്ടിത്തെറിക്കുള്ള കാരണം വ്യക്തമായിട്ടില്ല. തലസ്ഥാനമായ മാലെയിലെ പ്രധാന ജെട്ടിയില്‍ ബോട്ട് അടുപ്പിക്കുന്നതിനിടെയായിരുന്നു അപകടം.
മാലെദ്വീപിലെ രാജ്യാന്തരവിമാനത്താവളം തലസ്ഥാനത്തിന് സമീപമുള്ള ഹുള്‍ഹുലെ ദ്വീപിലാണ്. ഇവിടെ വിമാനമിറങ്ങി ബോട്ടില്‍ മാലെയിലേക്ക് വരികയായിരുന്നു ഗയൂമും സംഘവും. പൊട്ടിത്തെറിയുണ്ടായ ഉടന്‍ പ്രസിഡന്റിനെ പോലീസ് കരയിലെത്തിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് പ്രസിഡന്റിന്റെ ഓഫീസ്‌കാര്യമന്ത്രി മുഹമ്മദ് ഹുസൈന്‍ ഷെരീഫ് പറഞ്ഞു.

KCN

more recommended stories