ബ്ലാക്‌ബെറി ഇല്ലാത്ത ഒബാമ

obama
കനേഡിയന് മൊബൈല് ഫോണ് കമ്പനിയായ ബ്ലാക്‌ബെറിക്ക് ഇത് ശനിദശയാണ്. ഐ ഫോണിന്റെയും ആന്‌ഡ്രോയ്ഡ് ഫോണുകളുടേയും വരവോടെയാണ് ബ്ലാക്‌ബെറിയുടെ കഷ്ടകാലം തുടങ്ങുന്നത്. വിപണി വിഹിതം ഇടിഞ്ഞ് പ്രതിസന്ധിയിലായ കമ്പനിയെ ഏറ്റെടുക്കാന് ഇന്ത്യക്കാരനായ പ്രേം വാട്‌സ രംഗത്തെത്തിയതാണെങ്കിലും ഇടപാട് നടന്നില്ല.

ഇപ്പോഴിതാ അമേരിക്കന് പ്രസിഡന്റ് സാക്ഷാല് ബരാക് ഒബാമയും ബ്ലാക്‌ബെറിയെ കൈവിട്ടിരിക്കുകയാണ്. ബ്ലാക്‌ബെറി വിട്ട് മറ്റേതെങ്കിലും സ്മാര്ട്ട് ഫോണിലേക്ക് മാറാനാണ് ആലോചന. അമേരിക്കന് പ്രസിഡന്റിന് വിവര വിനിമയ സംവിധാനമൊരുക്കുന്ന വൈറ്റ് ഹൗസ് കമ്യൂണിക്കേഷന്‌സ് ഏജന്‌സി ഇതിനായുള്ള ഒരുക്കത്തിലാണ്. സെനറ്റ് അംഗമായിരുന്നതു മുതല് ഒബാമ ബ്ലാക്‌ബെറി ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. 2008ല് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിലാണ് ഒബാമയുടെ ബ്ലാക്‌ബെറി ശ്രദ്ധ പിടിച്ചുപറ്റിയത്.
ഒരുതരത്തില് ബ്ലാക്‌ബെറിയുടെ ഏറ്റവും വലിയ അനൗദ്യോഗിക ബ്രാന്ഡ് അംബാസഡറായി അദ്ദേഹം മാറുകയായിരുന്നു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷവും അദ്ദേഹം ബ്ലാക്‌ബെറി ഉപയോഗം തുടര്ന്നു.

പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ ‘ബി.ബി.’ ആണെന്നു മാത്രം. അമേരിക്കന് പ്രസിഡന്റിന്റെ അടുത്ത ഔദ്യോഗിക ഫോണ് ആപ്പിള് ഐ ഫോണാവാനാണ് സാധ്യത. ചില അവസരങ്ങളില്‍ ഇപ്പോള് തന്നെ അദ്ദേഹം ഐ ഫോണ് ഉപയോഗിക്കുന്നുണ്ട്. സാംസങ്, എല്.ജി. എന്നിവയുടെ ടച്ച് സ്‌ക്രീന് സ്മാര്ട്ട് ഫോണുകളും അമേരിക്കന് സുരക്ഷാ ഏജന്‌സികള് പരിഗണിക്കുന്നുണ്ട്. ഒബാമ കൈയൊഴിയുന്നതോടെ അമേരിക്കയിലെ നല്ലൊരു വിഭാഗം ഉപയോക്താക്കളെ ബ്ലാക്‌ബെറിക്ക് നഷ്ടപ്പെട്ടേക്കും. 2010 സപ്തംബറിലെ കണക്കനുസരിച്ച് അമേരിക്കയില് 2.1 കോടി ബ്ലാക്‌ബെറി ഉപഭോക്താക്കളുണ്ടായിരുന്നു. എന്നാല് ഇപ്പോഴത് 50 ലക്ഷത്തിന് താഴെയായിട്ടുണ്ട്.

KCN

more recommended stories