തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാകിസ്താന്‍ അമേരിക്കക്ക് ഉറപ്പ് നല്‍കി

imageന്യൂയോര്‍ക്ക്: ലഷ്‌ക്കര്‍ ഇ ത്വയ്ബ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പാകിസ്താന്‍ അമേരിക്കകക്ക് ഉറപ്പ് നല്‍കി. അമേരിക്കന്‍ പ്രസിഡന്റെ ബരാക്ക് ഓബമയുമായി പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഉറപ്പ് നല്‍കിയത്. ഇന്ത്യക്കും പാകിസ്താനുമിടയിലെ ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും കൂടിക്കാഴ്ച്ചയ്ക്കിടെ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.  പാകിസ്താന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ അമേരിക്ക അശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായാല്‍ നേരിടുന്നതിനായി ചെറതും തന്ത്രപരവുമായ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന് പാകിസ്താന്‍ ഈയിടെ വ്യക്തമാക്കിയിരുന്നു. നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്താനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. കശ്മീര്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ഒബാമ നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടു.

KCN

more recommended stories