പസഫിക് മേഖലയിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് പെട്രീഷ്യ മെക്‌സിക്കന്‍ തീരത്തെത്തി

മെക്‌സിക്കോ : പസഫിക് മേഖലയിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് പെട്രീഷ്യ മെക്‌സിക്കന്‍ തീരത്തെത്തി. അതീവ വിനാശകാരിയായ ചുഴലിക്കാറ്റുകളുടെ ഗണമായ കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയിരുന്ന പെട്രീഷ്യ കിലോമീറ്ററില്‍ 265 കിലോമീറ്റര്‍ വേഗതയിലാണ് കരയിലെത്തിയത്. കനത്ത മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതിനാല്‍ അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെക്‌സിക്കോയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ജെലിസ്‌കോ, കൊലിമ, ഗരീരോ എന്നീ സ്‌റ്റേറ്റുകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഭയപ്പെട്ടതുപോലെ വലിയ നാശനഷ്ടമുണ്ടായില്ലെന്ന് പ്രസിഡന്റ് എന്റിക് പെന നീറ്റോ പറഞ്ഞു. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലായിരിക്കും പെട്രീഷ്യ കരയിലെത്തുക എന്നായിരുന്നു കാലവസ്ഥാ വിദഗ്ധരുടെ പ്രവചനം. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗതയിലാണ് പെട്രീഷ്യ കര തൊട്ടത്. കാറ്റ് വന്‍നാശം വിതയ്ക്കുമെന്ന ഭീതിയില്‍ രാജ്യം കനത്ത സുരക്ഷാ നടപടികള്‍ സ്വീകരിച്ചിരുന്നു. അപകട സാധ്യത മേഖലകളില്‍ നിന്ന്  രണ്ടര ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മൂന്ന് സ്റ്റേറ്റുകളിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. വിദേശികളോട് എത്രയും പെട്ടന്ന് രാജ്യം വിടാനും ആവശ്യപ്പെട്ടിരുന്നു.

KCN

more recommended stories