മാലദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

maldivesമാലി∙ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപു രാഷ്ട്രമായ മാലദ്വീപിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 30 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. പ്രസിഡന്റ് അബ്ദുല്ല യാമീനെ വധിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വൈസ് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തിരുന്നു.

ദേശീയ സുരക്ഷയെ ബാധിക്കുന്നതിനാൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് വിവരം അറിയിച്ചത്. ആഭ്യന്തരമന്ത്രി ഉമർ നാസർ വാർത്ത സ്ഥിരീകരിച്ചു. ഇന്നു പ്രാദേശിക സമയം ഉച്ചയ്ക്കു 12 മുതൽ അടിയന്തരാവസ്ഥ നിലവിൽ വന്നു.

പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്കു സമീപം സ്ഫോടകവസ്തു കണ്ടെത്തിയിരുന്നു. തിങ്കളാഴ്ചയാണ് ബോംബ് ഘടിപ്പിച്ച വാഹനം യാമീന്റെ വസതിക്കു സമീപം കണ്ടെത്തിയത്. സുരക്ഷാ സേന ബോംബ് നിർവീര്യമാക്കി.

KCN

more recommended stories