വാരണസി: മോദിക്കെതിരെ ആരെന്ന ചോദ്യത്തിനുത്തരമായി

mdദില്ലി: ഒടുവില്‍ വാരണാസിയില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പിന്ദ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ അജയ് റായ്. രാജ്യം ഉറ്റു നോക്കുന്ന വാരണസിയിലെ തിരഞ്ഞെടുപ്പ് ചിത്രം ഇപ്പോഴാണ് പൂര്‍ണമായത്. പക്ഷെ തീരുമാനം അന്ത്യമല്ല. വാരണസിയല്‍ നിന്നുള്ള മുന്‍ എം പി രാജേഷ് മിത്രയും കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികിലുണ്ട്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയും ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിരിവാളും തമ്മില്‍ വാരണസിയല്‍ ഏറ്റുമുട്ടുന്നു എന്ന് തീരുമാനമായതോടെ ഇവിടെ ആരാണ് കോണ്‍ഗ്രസ് വേണ്ടി ജവിധി തേടുന്നതെന്ന ചോദ്യം സജീവമായിരുന്നു. പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്കിറങ്ങുന്നുണ്ടെന്നും വാരണസിയിലെ മോദിക്കെതിരെ മത്സരിക്കുന്നത് പ്രിയങ്കയായിരുക്കുമെന്നും കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. വാരണസി: മോദിക്കെതിരെ ആരെന്ന ചോദ്യത്തിനുത്തരമായി 2009ല്‍ ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ആളാണ് അജയ് റായ്. അഞ്ച് തവണ എം എല്‍ എയായ റായ് രണ്ട് തവണ പാര്‍ട്ടി വിട്ടു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട അജയ് റായ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബി ജെ പിയിലെ മുരളി മനോഹര്‍ ജോഷിയോട് തോറ്റ് മൂന്നാം സ്ഥാനാര്‍ത്ഥിയായി. മോദിക്കും കെജ്രിവാളിനുമെതിരെ ശക്തമായ ഒരു പ്രതിയോഗിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ഏറെ സമയമെടുത്തു. കിഴക്കന്‍ ഉത്തരപ്രദേശിലെ ശക്തനായ നേതാവാണ് അജയ് റായ്. ഉത്തരപ്രേദേശിലെ ബ്രാഹ്മണ സമുദായമായ ഭൂമിഹര്‍ സമുദായത്തില്‍ നിന്നുള്ള നേതാവായ അജയ് റായ്ക്ക് സമുദായത്തിനുള്ളില്‍ ശക്തമായ സ്വാധീനം വോട്ടാക്കി മാറ്റാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. റായിയെ മത്സരിപ്പിക്കുന്നതോടെ ഹിന്ദുസമുദായത്തില്‍ നിന്ന് മോദിക്കുണ്ടാകുന്ന വോട്ട് ഭാഗിക്കാം എന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

KCN

more recommended stories