വ്യാഴാഴ്ച അഖിലേന്ത്യ പഠിപ്പുമുടക്കിന് എസ്എഫ്ഐ-എഐഎസ്എഫ് ആഹ്വാനം

sfiന്യൂഡൽഹി ∙ ജെഎൻയു സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച എസ്എഫ്ഐ-എഐഎസ്എഫ് എന്നി സംഘടനകൾ സംയുക്ത അഖിലേന്ത്യാ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു. ജെഎന്‍യു വിദ്യാർഥി യൂണിയന്‍ പ്രസിഡന്റ് കന്നയ്യ കുമാറിനെ കോടതിയില്‍ മര്‍ദ്ദിച്ചതിനെതിരെയും ജെഎന്‍യുവില്‍ വിദ്യാർഥികളും അധ്യാപകരും നടത്തിക്കൊണ്ടിരിക്കുന്ന സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് പഠിപ്പ് മുടക്ക് സമരത്തിന് ആഹ്വാനം.അതിനിടെ, തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിനുമുന്നിൽ അഭിഭാഷകരും ആർഎസ്എസ് പ്രവർത്തകരും തമ്മിൽ ഉന്തും തളളുമുണ്ടായി. ജെഎൻയു പ്രശ്നത്തിൽ പ്രതിഷേധിച്ച അഭിഭാഷകരെ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം.  ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതിനിടെ കന്നയ്യ കുമാറിനെ ഒരു സംഘം അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കോടതിയിലെത്തിയ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും കല്ലെറിയുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും അക്രമം തടയാതെ പൊലീസ് കാഴ്ച്ചക്കാരായി നിൽക്കുകയായിരുന്നുവെന്നാണ് ആരോപണം. അക്രമത്തില്‍ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്താകെ ഉയരുന്നത്.

KCN

more recommended stories