ഫാസിസം സാഹോദര്യത്തെ തകർക്കുന്നു- വനിതാ സദസ്സ്

vanithaകാസർകോട്: ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം പൗരന്മാർക്കിടയിൽ സംശയങ്ങൾ ജനുപ്പിച്ച് ജനാധിപത്യ രാജ്യത്ത് നാം പുലർത്തിപ്പോരുന്ന സാഹോദര്യ ബോധത്തേയും സഹിഷ്ണുതയെയും തച്ചു തകർക്കുയാണെന്ന് വനിതാ ദിനത്തോടനുബന്ധിച്ച് ഫാസിസ്റ്റ് ഭരണകൂടത്തോട് പെണ്ണിന് പറയാനുള്ളത് എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി വനിതാ വിംഗ് സംഘടിപ്പിച്ച വനിതാ സദസ്സ് അഭിപ്രായപ്പെട്ടു.  പരിപാടി പത്ര പ്രവർത്തക ദിൽന എപി ഉദ്ഘാടനം ചൊയ്തു. വെൽഫെയർ പാർട്ടി വനിതാ വിംഗ് ജില്ലാ കൺവീനർ ജുവെെരിയ എഎം അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രടറി സതീരാജൻ, വനിതാ വിംഗ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സാജിദ പിടിപി, ബേബി രാജ൯, നജ്മുന്നിസ, മോളു കുട്ടി എന്നിവർ സംസാരിച്ചു, വെൽഫെയർ പാർട്ടി ജില്ലാ വെെസ് പ്രസിഡന്റ് സഫിയ സമീർ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഫൗസിയ സിദ്ദീഖ് നന്ദിയും പറഞ്ഞു.

KCN

more recommended stories