യാത്രയപ്പും അനുമോദനവും

yatraകാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ സ്കൗട്ട്സ് ആന്‍റ് ഗൈഡ്സിന്‍റെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സ്കൗട്ട് പ്രസ്ഥാനത്തിലെ അംഗങ്ങളായ കെ.വി.ജനാര്‍ദ്ധനന്‍, വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. സമ്മേളനം നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫസര്‍ കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍വെച്ച് ലോംഗ് സര്‍വ്വീസ് അവാര്‍ഡ് ജേതാക്കളായ എം.ടി.മേഴ്സി, എം.ബാലകൃഷ്ണന്‍, സൂസമ്മ എന്നിവര്‍ക്കുള്ള അവാര്‍ഡ് വിതരണവും സംസ്ഥാന കാമ്പൂരിയില്‍ പെയിന്‍റിംഗില്‍ ഒന്നാംസ്ഥാനം നേടിയ അഭിഷേക് വിജയന്‍ (ജിഎച്ച്എസ് പെരിയ), ക്വിസ് മല്‍സരത്തില്‍ മൂന്നാംസ്ഥാനം നേടിയ ലിനക്സ് കൃഷ്ണ (ജിഎച്ച്എസ്എസ് കക്കാട്ട്), പത്മനാഭ പട്ടേരി (രാജാസ് എച്ച്എസ്എസ്) എന്നിവര്‍ക്കുള്ള അനുമോദനവും നടന്നു. സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ഗൈഡ് അംഗമായ രാജാസ് ഹയര്‍സെക്കന്‍ററി സ്കൂളിലെ പുതുക്കൈയിലെ അപര്‍ണ്ണയ്ക്ക് ജില്ലാ അസോസിയേഷന്‍ സാമ്പത്തിക സഹായം നല്‍കി. ചടങ്ങില്‍ ഡി.ഇ.ഒ മഹാലിംഗേശ്വര രാജ്, പി.കെ.ഹരിദാസ്, വി.കെ.ഭാസ്ക്കരന്‍, പി.ടി.തമ്പാന്‍, എം.ടി.മേഴ്സി, ജി.കെ.ഗിരീഷ്, സി.ഉഷ, പുഷ്പ, കെ.രാമകൃഷ്ണന്‍, ഇ.വി.ബാലകൃഷ്ണന്‍,  കെ.കെ.പിഷാരടി എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories