ടെണ്ടര്‍ ക്ഷണിച്ചു

ടെണ്ടര്‍ ക്ഷണിച്ചു
കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍  2016 ഏപ്രില്‍ ഒന്നു മുതല്‍ 2017 മാര്‍ച്ച് 31 വരെയുളള കാലയളവില്‍ അഴുക്കുതുണികള്‍ അലക്കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഈ മാസം 29 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ 04994 230080.
ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ടാക്‌സി പെര്‍മിറ്റുളള വാഹനം ലഭ്യമാക്കുന്നതിന്  വാഹന ഉടമകളില്‍ നിന്നും മുദ്ര വെച്ച ദര്‍ഘാസ് ക്ഷണിച്ചു.  2016-17 വര്‍ഷത്തേക്ക് മാത്രമായിട്ടാണ്  ദര്‍ഘാസ് ക്ഷണിക്കുന്നത്. വാഹനം ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളളതാവരുത് കൂടാതെ ദര്‍ഘാസില്‍ കി. മീ. റേറ്റ് കാണിച്ചിരിക്കണം. ടെണ്ടര്‍ ഫോറത്തിന്റെ വില പണമായോ ഡി ഡിയായോ നല്‍കിയാല്‍ പ്രസ്തുത ഫോം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നിന്നും ലഭിക്കും. ടെണ്ടര്‍ ഫോമിന്റെ വില 420 രൂപ. ടെണ്ടര്‍ ഫോം വില്‍പ്പന അവസാനിക്കുന്ന തീയതി  ഏപ്രില്‍ അഞ്ചിന് വൈകുന്നേരം രണ്ട് മണി . ഏപ്രില്‍ അഞ്ചിന് വൈകുന്നേരം മൂന്ന് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.
വിശദ വിവരങ്ങള്‍ക്ക്  പ്രവര്‍ത്തി ദിവസങ്ങളില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍  04994 255366.
കരകൗശല വിദഗ്ധര്‍ക്ക് ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം എല്ലാ വര്‍ഷവും നല്‍കുന്ന കരകൗശല വിദഗ്ധര്‍ക്കുളള ദേശീയ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയും ചെമ്പില്‍ തീര്‍ത്ത താമ്രപത്രവും പൊന്നാടയും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ഇതിന് പുറമെ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. 75,000 രൂപ ക്യാഷ് അവാര്‍ഡും  നല്‍കും. ഏപ്രില്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍, അപേക്ഷാഫോം എന്നിവ www.handicrafts.nic.in.linkawards എന്ന വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കും. അവാര്‍ഡ് ജേതാക്കള്‍ക്ക് മാസം തോറും 3000 രൂപ 60 വയസ്സ് വരെ പെന്‍ഷനായി ലഭിക്കും. കാസര്‍കോട് ജില്ലക്കാര്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍ ഹാന്റി ക്രാഫ്റ്റ്‌സ് മാര്‍ക്കറ്റിംഗ് ആന്റ് സര്‍വ്വീസ് എക്‌സ്റ്റെന്‍ഷന്‍ സെന്റര്‍, ഫസ്റ്റ് ഫ്‌ലോര്‍, ടി ഡബ്ല്യൂ സി സി എസ് ബില്‍ഡിംഗ്, റൈസ് ബസാര്‍, തൃശ്ശൂര്‍ -680001  എന്ന വിലാസത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവരും 35 വയസ്സില്‍ കുറയാത്തവരുമായ അപേക്ഷകര്‍ക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാം. മൂന്ന് തലങ്ങളിലാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുക. 20 വീതം ദേശീയ അവാര്‍ഡുകളും, നാഷണല്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളുമാണ് ഒരു വര്‍ഷം നല്‍കുന്നത്.
പ്ലസ് വണ്‍ തുല്യതാ കോഴ്‌സ്  രജിസ്‌ട്രേഷന്‍
സാക്ഷരതാമിഷന്‍ നടത്തുന്ന പ്ലസ് വണ്‍, പ്ലസ്ടു തുല്യതാ കോഴ്‌സ് രണ്ടാം ബാച്ചിലേക്കുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. ഹ്യൂമാനിറ്റിസ്, കോമേഴ്‌സ് ഗ്രൂപ്പുകളിലാണ് രജിസ്‌ട്രേഷന്‍. പത്താംതരം തുല്യതാകോഴ്‌സ് ജയിച്ചവര്‍ക്കും എസ്.എസ്.എല്‍.സി കോഴ്‌സ് വിജയിച്ചവര്‍ക്കും അപേക്ഷിക്കാം. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ വികസനവിദ്യാകേന്ദ്രത്തില്‍ അപേക്ഷാഫോറം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496424667
കുടുംബശ്രീ വിപണന കേന്ദ്രത്തിലെ മുറി ലേലം
കാസര്‍കോട് ജില്ലാപഞ്ചായത്ത് കാര്യാലയത്തിന് മുന്‍വശം ബി സി റോഡ് – മുണ്ട്യത്തടുക്ക റോഡിന് അഭിമുഖമായി നിര്‍മ്മിച്ച വിപണന കേന്ദ്രത്തിലെ  അഞ്ചാം നമ്പര്‍ മുറി ഈ മാസം 23 ന് ഉച്ചതിരിഞ്ഞ് 2.30 ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ ലേലം ചെയ്ത് കൈമാറും.  താല്‍പര്യമുളള കുടുംബശ്രീ, മറ്റ് അംഗീകൃത വനിതാ ഗ്രൂപ്പ്  അംഗങ്ങള്‍ കൃത്യസമയത്ത് ലേലത്തില്‍ പങ്കെടുക്കുകയോ ക്വട്ടേഷന്‍ സമര്‍പ്പിക്കുകയോ ചെയ്യണം. കൂടുതല്‍  വിവരങ്ങള്‍ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നോ 04994 256722 ലോ ലഭിക്കും

KCN

more recommended stories