കലാഭവന്‍ മണിയുടെ മരണം കുടുംബം ആവശ്യപ്പെട്ടാല്‍ ഉന്നത തല അന്വേഷണം: മുഖ്യമന്ത്രി

mkകാസര്‍കോട്: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ മുന്‍ കയ്യെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് കണ്‍വന്‍ഷനില്‍ സംബന്ധിക്കാന്‍ കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മണിയെപോലുള്ള വലിയൊരു കലാകാരന്റെ മരണം തീരാനഷ്ടമാണ്. അതിനുപിന്നിലുള്ള എല്ലാ ദുരൂഹതകളും നീങ്ങണം. കുടുംബം ആവശ്യപ്പെടുകയാണെങ്കില്‍ ഉന്നത തല അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

KCN

more recommended stories