കടയ്ക്ക് തീയിട്ടു

പെരിയ:  ഫര്‍ണിച്ചര്‍ കടയ്ക്ക് തീയിട്ടു. മൂലക്കണ്ടത്തെ ബി.ജെ.പി. പ്രവര്‍ത്തകന്റെപുരുഷോത്തമന്റെ ഫര്‍ണിച്ചര്‍ കടയിലെ മര ഉരുപ്പടികളാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.  കടയ്ക്കുമുന്നില്‍ കൂട്ടിയിട്ട മര ഉരുപ്പടികള്‍ പൂര്‍ണമായും കത്തി നശിച്ചു. പരിസരവാസികള്‍ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. മുപ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

KCN

more recommended stories