മാവോയിസ്റ്റുകള്‍ റെയില്‍വെ പാളം ബോംബ് വച്ച് തകര്‍ത്തു

mvറാഞ്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗിരിധി മണ്ഡലത്തില്‍ ബൊക്കാറോ ദാനിയാ റെയില്‍വേ സ്‌റ്റേഷനും ബീഹാറിലെ ജാഗേശ്വര്‍ സ്‌റ്റേഷനും ഇടയിലാണ് മാവോയിസ്റ്റുകള്‍ സ്‌ഫോടനത്തിലൂടെ പാളം തകര്‍ത്തത്. ഈ പാതയിലൂടെയുള്ള റെയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഗിരിധി ലോക്‌സഭാമണ്ഡലത്തിലെ പത്തിടങ്ങളില്‍ മാവോയിസ്റ്റുകള്‍ സ്‌ഫോടനം നടത്തി. ബിസ്തൂറില്‍ രാവിലെ എട്ടരയോടെ ഏഴ് ബോംബ്‌സ്‌ഫോടനങ്ങളാണുണ്ടായത്. ഹര്‍ലാദിയിലും ഗാമരിയയിലുമായി പുലര്‍ച്ചെ ഒന്നരക്ക് മൂന്നുസ്‌ഫോടനങ്ങളും മാവോവാദികള്‍ നടത്തിയതായി പൊലീസ് പറഞ്ഞു.

KCN

more recommended stories