തൃശൂര്‍ പൂരം കെങ്കേമമാക്കാന്‍ ഹൈക്കോടതിയുടെ അനുമതി

bombayകൊച്ചി: പൂരപ്രേമികളുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് പൂരം വെടിക്കെട്ടോടെ നടത്താന്‍ കര്‍ശന ഉപാധികളോടെ ഹൈക്കോടതി അനുമതി നല്‍കി. നിരോധിത വെടിമരുന്നുകള്‍ ഉപയോഗിക്കരുതെന്നും ശബ്ദ മലിനീകരണം കുറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി രാധാകൃഷണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പൂരം കേരളത്തിന്റെ സംസ്‌കാരത്തിന്റേയും സാമൂഹിക ജീവിതത്തിന്റേയും ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി. വെടിക്കെട്ട് നടത്തുന്നതിന് ഇളവ് അനുവദിച്ചു കൊണ്ട് 2007ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പൂരം സുഗമമായി നടക്കണം. എന്നാല്‍ പൂരത്തിന്റെ പേരില്‍ നിയമലംഘനം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

പൂരത്തിന് ആനകളെ എഴുന്നള്ളിക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി വനം വകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിച്ചിട്ടുണ്ട്. വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ടാണ് ഉത്തരവ് പിന്‍വലിച്ചത്. പൂരം നടത്താന്‍ ആവശ്യമായ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഉത്തരവിറക്കിയ ഉദ്യോഗസ്ഥരോട് മന്ത്രി വിശദീകരണം തേടി. അതിനിടെ, മുഖ്യമന്ത്രിയും ആഭ്യന്ത്ര മന്ത്രിയും നാളെ തൃശൂരില്‍ എത്തി ദേവസ്വം ഭാരവാഹികളുമായി ചര്‍ച്ച നടത്തും.

 

KCN

more recommended stories